Posts

Showing posts from November, 2020

സാഹിത്യമീമാംസ: അറിവുകൾ, ധാരണകൾ

വ്യത്യസ്തമായ ആഖ്യാനങ്ങൾ കാണുമ്പോൾ ഏതൊരാൾക്കും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ആഖ്യാനരൂപങ്ങളെ സംബന്ധിക്കുന്ന പാഠം അന്വേഷണാത്മകമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് എന്നതിൽ സംശയമില്ല.  അതെങ്ങനെ മനസ്സിലാക്കാം. നമുക്കു പരിശോധിക്കാം. ബി.സി. 427-347ൽ ജീവിച്ചിരുന്ന പ്ലേറ്റോയിൽ നിന്നു തുടങ്ങേണ്ടിവരും. കാരണമുണ്ട്.  സോക്രട്ടീസായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. കവിയും നാടകകാരനുമായിരുന്ന പ്ലേറ്റോയെ തത്ത്വചിന്തയിലേക്കും രാഷ്ട്രമീമാംസയിലേക്കും കടത്തിവിടുന്നത് സോക്രട്ടീസാണ്. സോക്രട്ടീസിന്റെ അസാധാരണമായ ചിന്തകൾ പ്ലേറ്റോയെ സ്വാധീനിച്ചതിനാൽ ക്രമേണ കവിതയെ അദ്ദേഹം ഒഴിവാക്കുന്നു. എന്നാൽ അടിസ്ഥാനപരമായി കവിയായിരുന്ന അദ്ദേഹത്തിന്റെ ചിന്തകളിൽ ഈ കവിത്വം കാണാനാവും. ഡയലോഗ് എന്നറിയപ്പെടുന്ന കൃതികൾ, കത്തുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ സംഭാവനകൾ. കൂടുതൽ റിപ്പബ്ലിക്, ഇയോൺ എന്നീ കൃതികളിൽനിന്ന് പ്ലേറ്റോ എന്തായിരുന്നുവെന്ന് വായിച്ചെടുക്കാനാവും. സത്യത്തിന് മുൻതൂക്കം നല്കിയിരുന്ന പ്ലേറ്റോ സാഹിത്യത്തെ സംശയത്തോടെ നോക്കിക്കണ്ടു. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളെ നിശിതമായ നോട്ടങ്ങളോടെ അദ്ദേഹം വിശദീകരിക്കാൻ ശ്ര...